Sunday, 24 April 2016

രാജ്യത്തെ Atmospheric temp: 2 to 5°C വർദ്ദനവു്

ബഹു: PM / MR / M0SR
CRB, Director of Safty'RB,  All GMട ,and ദുരന്തനിവാരണ കമ്മറ്റി / ന്യൂഡൽഹി
Sub:   രാജ്യത്തെ Atmospheric temp: 2 to 5°C വർദ്ദനവു് ഇൻഡ്യൻ റെയിൽവേയിൽ LRS നെയും, സുരക്ഷിതത്ത്വത്തെയും സാരമായി ബാധിച്ചിരിയ്ക്കുന്നു.
സർ,
              കഴിഞ്ഞ ഒരു മാസമായി ദേശവ്യാപകമായി ചൂട് 2 മുതൽ 6°C വരെ കഴിഞ്ഞ വർഷങ്ങളെ അപേഷിച്ച് വർദ്ദിച്ചിരിയ്ക്കുന്നു. അടുത്ത 2 മാസം കൂടി ഈ ചൂട് നിലനിൽക്കുകയേ വീണ്ടും വർദ്ദിക്കുകയോ ചെയ്യുമെന്ന് കാലാവസ്ഥ നിരീക്ഷകർ റിപ്പോർട്ടു ചെയ്തിരിക്കുന്നു. ഇതിനോടെപ്പം രാജ്യത്തെ ചില പ്രദേശങ്ങളിൽ ചൂട് കാറ്റും വീശിയടിച്ചു തുടങ്ങി. ഇത് രാജ്യത്തെ ജനജീവിതത്തെ ജോലിയെ സാരമായി ബാധിച്ചിരിയ്ക്കുന്ന വിവരം അങ്ങയ്ക്ക് അറിവുള്ളതാണ്. ഇതിനെടെപ്പം കുടിവെള്ള ക്ഷാമവും പല മേഖലകളിലും രൂഷമായിരിയ്ക്കുന്നു.
      പത്രവാർത്തകൾ അനുസരിച്ച് രാജ്യത്ത് 100. ൽ അധികം മരണം സംഭവിച്ചു കഴിഞ്ഞു. ഏറ്റുവും കൂടുതൽ ചൂട് (42° മുതൽ 46°C വരെ) അനുഭവപ്പെടുന്ന ആന്ത്രയിൽ മാത്രം മരിച്ചവർ 50. ൽ അധികം , തെലുങ്കാന 47, ഓഡിഷ - 43, ജർക്കണ്ട്  42-45°C,  UP -യിൽ 42°C,  MP, രാജസ്ഥാൻ തുടങ്ങിയ പ്രദേശങ്ങളിലും തമിഴുനാട് , കേരളം പ്രദേശങ്ങളിലും ചൂട് 41°C മുകളിലാണ്. ചൂട് ഇനിയും വർദ്ദിയ്ക്കുമെന്ന് റിപ്പോർട്ട്.
          ഈ ക്രൈസസിനെ നേരിടാൻ കേന്ദ്ര ഗവർന്മേൻറു, സംസ്ഥാന ഗവർമേന്റുകളും, ദുരന്തനിവരണ കമ്മിറ്റകളും വേണ്ട സത്ത്വര നടപടികൾ സ്വീകരിച്ചുതുടങ്ങി. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവർത്തനം രാവിലെ 6 - 10.30 ആക്കി, കാർഷിക മേഖലകളിൽ ഉച്ചക്ക് ഒഴിവ് നൽകി. വെയിലത്തു ജോലി ചെയ്യുന്നവർക്ക്‌ ജോലി സമയം രാവിലെയും വൈകുന്നേരവും ആക്കി മാറ്റി രവിലെ 10 മുതൽ വൈകിട്ട് 4 വരെ എല്ലവർക്കും വെയിലത്ത്  വരാതെ വേണ്ട നടപടികൾ സ്വീകരിച്ചു.
        രാജ്യത്ത് ഇത്ര അധികം ചൂട് വർദ്ദിച്ചിട്ടും റെയിൽവേ അധികാരികൾ ഇൻഡ്യൻ റെയിൽവേയുടെ പ്രവർത്തനത്തെ, റെയിൽവേ തൊഴിലാളികളെ ഇത് ബാധിയ്ക്കുന്നുണ്ടോ എന്ന് പഠിയ്ക്കുന്നില്ല, കണ്ണടച്ച് കണ്ടില്ലന്നു നടിച്ച് സ്വന്തം ഉത്തരവാദിത്ത്വങ്ങൾ നിർവ്വഹിയ്ക്കുന്നില്ല. അതിനാൽ ഇത് ബാധിക്കുന്ന ഒര ഒരു കാറ്റഗറിയായ LRS എന്ന ഒരു പറ്റം ജീവനക്കാർ അടിമ ജോലി ചെയ്തു കൊണ്ടിരിക്കുന്നു.
           100 % ജോലിയും open Line-ൽ നിർവ്വഹിക്കുന്ന, അന്തരീക്ഷത്തിലെ ഓരോ വ്യതിയാനവും  ചൂട്, മഴ, കാറ്റ്, മഞ്ഞ്, പ്രകൃതിക്ഷേഭം, etc സഹിച്ച് കൃത്യമായി സുരക്ഷിതമായി കണ്ണു ചിമ്മാതെ ട്രയിൻ ഓടിയ്ക്കുന്ന എൻജിൻ ക്രൂവാണ് റെയിൽവേയുടെ നട്ടെല്ല് എന്നു പറയുന്ന അധികാരികൾ രാജ്യത്ത് ഇത്രയധികം ചുട് കൂടിയിട്ടും ചൂട് കാറ്റടിച്ചിട്ടും പരിഹരിക്കുവാൻ വേണ്ട നടപടികൾ സ്വീകരിച്ചിട്ടില്ല. സൂര്യന്റെ ചൂട്‌ പുറത്തു കൂടിയും ലോക്കോയുടെ ചൂട് അകത്തു കൂടിയും , ഒരു ജീവനുള്ള ഒരു മനുഷ്യനിൽ എത്ര ബുദ്ധിമുട്ടുകൾ /മാറ്റങ്ങൾ ഉണ്ടാവും   എന്ന് അറിഞ്ഞിട്ടും ഒരു നടപടികളും നാളിതുവരെ നടപ്പിലാക്കിയിട്ടില്ല. മറ്റ് ജീവനക്കാരെപ്പോലെ ജോലി സമയം നിജപ്പെടുത്തി ട്രയിനുകൾ നിർത്തിവെക്കാനാവില്ലാത്തതിനാൽ ഈ കെടും ചൂടിൽ മുഴുവൻ സമയവും വെയിലത്തേക്ക് നോക്കി മണലാരണ്യത്തിലൂടെ ട്രയിൻ ഓടിക്കുന്നു. എൻജിനുകളിൽ പ്രവർത്തിക്കാത്ത ഫാനുകളും, വായുസഞ്ചാരമില്ലാത്ത ചില എൻജിനുകളും, 100ൽ അതികം DB സൗണ്ടും , കുടിവെള്ള ക്ഷാമവും (ട്രയിൻ  യാത്രക്കാർക്ക് Pantery Car ൽ നിന്ന് കുടിവെള്ളം കിട്ടുമെങ്കി Crewവിന് സ്യൂട്ടിയുടെ ഇടയ്ക്ക് കിട്ടാനുള്ള സൗകര്യം റെയിൽവേ നൽകുന്നില്ല) ജീവനക്കാരുടെ ആരോഗ്യത്തെ വളരെയധികം പ്രതികൂലമായി ബാധിക്കുന്നു,.
        രാത്രി മുഴുവൻ ജോലി ചെയ്ത് പകൽ റണ്ണിംഗ് റൂമിൽ Rest എടുത്ത് അടുത്ത രാത്രി പണിയെടുക്കണ്ട Crewവിന് RR - ൽ കിടന്നുറങ്ങുവാൻ പറ്റുകയില്ലാത്ത ചൂട്. fan ഇല്ലാത്ത / പ്രവർത്തിയ്ക്കാത്ത RR , AC കൾ വെയ്ക്കത്തവ , വെച്ചAlc പ്രവർത്തിയ്ക്കാത്തത്  ഇവയെല്ലാം ക്രൂവിന് Rest എടുക്കാൻ പറ്റാത്ത സാഹചര്യം ഒരുക്കുന്ന പകൽ ഉറങ്ങാതെ വീണ്ടും രാത്രി ഡ്യൂട്ടി ടPADനും അപകടങ്ങൾക്കും കാരണമാകും.
                പകലു മുഴുവൻ വെയിലത്തു 10 ഉം 12 ഉം മണിക്കൂർ പണി ചെയ്ത ക്രൂ റണ്ണിങ്ങ് റൂമിൽ വന്നാൽ Bed ഇല്ലാതെ കാത്തുകെട്ടിയിരിക്കുക, wayside Station നുകളിൽ Relife  നൽകി Goods ക്രൂ പ്ലാറ്റ്ഫോമിൻ ഇരുത്തുക എന്നത് ഓപ്പറേറ്റങ്ങ് ജീവനക്കാർ Alc യിലിരുന്ന് നടത്തുന്നു. വലിയ ജംഷൻ സ്റ്റേഷനുകളിൽ ക്രൂ ചെയിഞ്ചിങ്ങിനു വേണ്ടി മണിക്കൂറുകളോളേം  പ്ലറ്റ്ഫോമിന്റെ 2 അറ്റത്തും വെയിലത്ത് ഇരിക്കണ്ട സ്ഥിതി. ഈ ചൂടത്തും ഒരു Set യൂണിഫോം കെണ്ട് ഒരു വർഷം 400 ഡ്യൂട്ടികൾക്ക് നൽകുക എന്നതതും ഡിവിഷണൽ അധികാരികളുടെ മനുഷ്യത്ത്വ രഹിതമായ നടപടികളാണ്.
      ഈ സാഹചര്യങ്ങൾ മുന്നിൽ കണ്ട് RBന്റെ SPAD കമ്മറ്റിയും, HLS RC യും , വിവിധ സുരക്ഷിതത്ത്വ കമ്പി കകളും, അന്വേഷണ കമ്മറ്റി റിപ്പോർട്ടുകളും ലോക്കോകൾ  Alc ആക്കി മാറ്റുവാനും, റണ്ണിംഗ് റൂമുകൾ Alc ആക്കുവാനും റിപ്പോർട്ടുകളും നിർദ്ദേശങ്ങളും നൽകിയിട്ടുണ്ട്. എന്നാൽ ഇവയെല്ലാം നടപ്പിലാക്കുന്ന രീതിയിൽ ഒന്നോ രണ്ടോ ലോക്കോ കളിൽ Alc വെച്ചിട്ട് അടുത്ത 2 ആഴ്ചയ്ക്കുള്ളൽ Shed Staff ഇത് remove ചെയ്യുകയാണ് പതിവ്. ഇന്ന് റെയിൽവേയിൽ Alc ഉള്ള ലോക്കോ കൾ 25-ൽ താഴെ. ഇതു തന്നെയാണ് RRന്റെ സ്ഥിതിയും '. മന്ത്രിമാരെ കൊണ്ട് ഉൽഘാടം നടത്തി ഒരാഴ്ചയ്ക്കുള്ളിൽ ആAlc അഴിച്ചു മാറ്റും. ഇതാണ് ചില ഡിവിഷണൽ അധികാരികളുടെ രീതി.
     :
ഈ സാഹചര്യങ്ങൾ കണക്കിലെടുത്ത് RB ന്റെ SPAD കമ്മറ്റി ഉള്ള RR Alc ആക്കുവാനും, Loco കാബിനുകൾ Alc ആക്കുവാനുമുള്ള നിർദ്ദേശങ്ങൾ ഉടനടി സമയബന്ധിതമായി ഡിവിഷണൽ അധികാരികളെക്കെണ്ട് നടത്തിയ്ക്കുവാൻ വേണ്ട നടപടികളും, RR - ൽ ആവശ്യത്തിന് ബഡ്ഡുകളും, കുടിവെള്ളവും Arrange ചെയ്യണം, Relief ആകുന്ന ക്രൂവിടെ ഉടനടി HQ എത്തിക്കുക , തുടങ്ങിയ അടിയന്തിര ആവശ്യങ്ങൾ നടപ്പിലാക്കുക '
     നാടപ്പിലാക്കാൻ താമസ്സം നേരിടുന്ന പക്ഷം  ക്രൂ ലിങ്കുകളിൽ വേണ്ട മാറ്റങ്ങൾ ഉടനടി സോണൽ അധികാരികൾ നടപ്പിലാക്കുക ' Full day, full Night train നുകൾ Brake ചെയ്ത് Relief നൽകുക. തുടർച്ചയായ നൈറ്റ് ഡ്യൂട്ടികൾ 2 ആക്കുക '
      രാജ്യത്ത് ചൂട് വർദ്ദിക്കുമ്പോഴും രാജ്യത്തിന്റെ വികസനത്തിന്  ജന താല്പര്യത്തിന്, തലങ്ങനെയും വിലങ്ങനെയും സുരക്ഷിതമായി നിലയ്ക്കാത്ത ട്രയിൻ സർവ്വീസ് നടത്തുന്ന LRS അവരുടെ സർവ്വീസ് പീരിയഡ് എങ്കിലും കംബ്ലിറ്റ് ചെയ്യൽ Ai മെഡിക്കൽ നിലനിർത്താൻ അവരുടെ കുടുംബ നിലനിൽപ്പിന് അവരുടെ ജീവിയ്ക്കാനുള്ള അവകാശം നിഷേധിക്കാതെ വേണ്ട നടപടികൾ അങ്ങയുടെ ഭാഗത്തുനിന്ന് ഉണ്ടാവുമെന്ന് ഉറച ്ച് AILRSA വിശ്വസിക്കുന്നു. റെയിൽവേയുടെ ഓരോ വികസനത്തിനും ALRSA യുടെ സഹകരണം ഉണ്ടാവുമെന്ന് അറിയിച്ചു കെണ്ട്: .. ഒരിക്കൽ കൂടി ആശംസകൾ അറിയിക്കുന്നു.
PN SOMAN

ലാത്തൂരിൽ ജല അടിയന്തരാവസ്ഥ


മഹാരാഷ്ട്രയിലെ ലാത്തൂരിൽ തിവണ്ടി ആണത്രേ ജലം എത്തിക്കുന്നത്.ആദ്യമായി ആ തിവണ്ടി ഓടിക്കേണ്ടി വന്ന പ്രശാന്ത്‌ എന്ന ലോകോ പൈലറ്റ് പറയുന്ന കാര്യങ്ങൾ കേട്ടാൽ കണ്ണ് നിറഞ്ഞു പോകും.pertrolium ഉൽപ്പന്നങ്ങൾ നിറക്കുന്ന വാഗണുകൾ ശുധികരിച്ച്‌ അതിൽ കുടിവെള്ളം നിറക്കുന്നു.കേവലം ആറു മണിക്കൂർ എടുക്കേണ്ട ഇ യാത്ര അവർ പുർതിയക്കിയതു മുന്ന് ദിവസങ്ങൾ എടുത്താണ്, ഇ തിവണ്ടി പോകുന്ന വഴികൾ മിക്കതും കൊടും വരൾച്ചയുടെ പിടിയിലാണ്, അതുകൊണ്ട് ജനങ്ങൾ തിവണ്ടി ആക്രമിച്ചു ജനങ്ങൾ ജലം തട്ടി എടുത്തേക്കാം.നിരവധി പോലീസുകാർ ഇ അക്രമങ്ങളെ ചെറുക്കാൻ തിവണ്ടിക്കുള്ളിൽ തന്നെ ഉണ്ടായിരുന്നത്രേ.ലാത്തൂരിൽ ജല അടിയന്തരാവസ്ഥ ആണത്രേ, വെള്ളം ഉള്ള കിണറുകൾക്ക് ചുറ്റും പോലീസ് കാവൽ.അങ്ങിനെ ഇ തിവണ്ടി പുലർച്ചെ നാലു മണിക്ക് ലാത്തൂരിൽ എത്തിയപ്പോൾ സ്റ്റേഷനിൽ നിറയെ ജനക്കുട്ടം , അവർ ലോകോ പൈലറ്റ്നെ എടുത്തു പൊക്കി മാലയിട്ടു ഒരു യുദ്ധം ജയിച്ചു വന്ന പടയാളിയെ പോലെ സ്വികരിച്ചത്രേ.ജിവിതത്തിൽ ഒരുക്കലും നിനച്ചിരിക്കാത്ത ആ ജലയാത്ര ഓർത്തു അയാൾ കരയുകയായിരുന്നു.പ്രകൃതി ചുഷണം അതിന്റെ പാരമ്യത്തിൽ എത്തിയപ്പോൾ എല്ലായിടവും ചുട്ടു പോള്ളാൻ തുടങ്ങി ഇപ്പോൾ
ഒരിറ്റു ജലം പോലും ഇല്ല കുടിക്കാൻ എന്ന സ്ഥിതിയും സംജാതമായിരിക്കുന്നു.വ്യാവസായിക വളർച്ചയും കെട്ടിട നിർമ്മാണവും മാത്രമാണ് വികസനം എന്ന് വിശ്വസിക്കുന്ന ഒരു ജനതയും ഭരണ കുടവും ഉള്ളപ്പോൾ പ്രതിക്ഷക്ക് വകയില്ല.ഇന്ന് ഭൌമ ദിനമാണ്, ഇന്ന് മാത്രമല്ല എന്നും ഓർത്താൽ നമുക്കിവിടെ മരിക്കുന്നത് വരെ ജീവിക്കാനുള്ള വിഭവങ്ങൾ ഇവിടെ ഉണ്ടാകും, ഇല്ലെങ്കിൽ അതെ ഭുമിയിൽ മനുഷ്യൻ കുട്ടമായി മണ്ണടിയും

Monday, 18 April 2016

പെരമ്പുര്‍ റെയില്‍വേ ഗ്രൌണ്ട്

പ്രിയ സഖാക്കളെ
    ഏപ്രിൽ 15ന് ഡക്കാൺക്രോണിക്കിൽ വന്ന വാർത്ത എല്ലാ റെയിൽവേ ജീവനക്കാരും വായിച്ചിരിയ്ക്കും. AIRF ന്റെ നേതാവും SRmu ജനറൽ സെക്രട്ടറിയുമായ കണ്ണയ്യ ഒരു ബോക്സറുടെ ഇടിയേറ്റു വീണു, കൂടെ ഉണ്ടായിരുന്ന സെക്കൂരിറ്റി ഗുണ്ടകൾ ആശുപത്രിയിലുമായി.  ഏപ്രിൽ 14 ന് രാവിലെ പെരുമ്പൂർ റെയിൽവേ സ്റ്റേഡിയം ഗ്രണ്ടിൽ നടന്ന സംഭവമാണ്.( ഇദ്ദേഹം നടക്കാൻ വന്നാൽ ഗ്രൈണ്ടിൽ ആരും നിൽക്കരുത്. ഉള്ളവർ പുറത്തു പോകണം. വർക്ഷങ്ങളായി നടന്നു വരുന്ന ഈ ഗുണ്ടായിസം നടപടിയെ ബോക്സർ ചേദ്യം ചെയ്തു.
      റെയിൽവേ അധികാരികളും അഴിമതി വിരമായ അംഗീകാര യൂണിയൻ നേതാക്കളും തമ്മിലുള്ള അവിഹിത ബന്ധവും, അന്യോന സഹകരണത്തിന്റെയും തെളിവാണ് ഈ റെയിൽവേ ഗ്രൗണ്ട്.    ശ്രീമാൻ തോമസ്സ് വർഗ്ഗീസ് GM/SR ആയിരുന്നപ്പോൾ കണ്ണയ്യയ്ക്ക് എല്ലാവിധ അധികാരത്തോടെ റെയിൽവേ ഇൻസ്റ്റiറ്റ്യൂട്ടും ഗ്രൈണ്ടും എഴുതി നൽകിയെന്ന് SRMu പറയുന്നു. അദ്ദേഹത്തിന്റെ പേരിൽ ഗേറ്റും സ്ഥാപിച്ച് മറ്റ് ജീവനക്കാർക്ക് കയറാൻ അനുവാദം നൽകാതെ വെച്ചിരിയ്ക്കുന്നതു മാത്രമല്ല, റെയിൽവേയുടെ RRC  ടെസ്റ്റ് പോലും നടത്തുവാൻ SRmu റെയിൽവേ അധികാരികളെ അനുവദിച്ചില്ല എന്ന് അവിടുത്തെ തൊഴിലാളികൾ പറയുന്നു',  റെയിൽവേയുടെ സ്വത്ത് എങ്ങനെ അവർക്ക് പതിച്ചു നൽകി എന്ന് റെയിൽവേ ഉന്നത അധികാരികൾ വിശദ്ധീകരിക്കണം. കൂടെ പെരംമ്പൂരിലെ റെയിൽവേ ജീവനക്കാർക്ക് ഉപയോഗിയ്ക്കാൻ ഗ്രൈണ്ട് ഉടനടി GM നൽകണം.

പി എന്‍ സോമന്‍