Sunday, 24 April 2016

ലാത്തൂരിൽ ജല അടിയന്തരാവസ്ഥ


മഹാരാഷ്ട്രയിലെ ലാത്തൂരിൽ തിവണ്ടി ആണത്രേ ജലം എത്തിക്കുന്നത്.ആദ്യമായി ആ തിവണ്ടി ഓടിക്കേണ്ടി വന്ന പ്രശാന്ത്‌ എന്ന ലോകോ പൈലറ്റ് പറയുന്ന കാര്യങ്ങൾ കേട്ടാൽ കണ്ണ് നിറഞ്ഞു പോകും.pertrolium ഉൽപ്പന്നങ്ങൾ നിറക്കുന്ന വാഗണുകൾ ശുധികരിച്ച്‌ അതിൽ കുടിവെള്ളം നിറക്കുന്നു.കേവലം ആറു മണിക്കൂർ എടുക്കേണ്ട ഇ യാത്ര അവർ പുർതിയക്കിയതു മുന്ന് ദിവസങ്ങൾ എടുത്താണ്, ഇ തിവണ്ടി പോകുന്ന വഴികൾ മിക്കതും കൊടും വരൾച്ചയുടെ പിടിയിലാണ്, അതുകൊണ്ട് ജനങ്ങൾ തിവണ്ടി ആക്രമിച്ചു ജനങ്ങൾ ജലം തട്ടി എടുത്തേക്കാം.നിരവധി പോലീസുകാർ ഇ അക്രമങ്ങളെ ചെറുക്കാൻ തിവണ്ടിക്കുള്ളിൽ തന്നെ ഉണ്ടായിരുന്നത്രേ.ലാത്തൂരിൽ ജല അടിയന്തരാവസ്ഥ ആണത്രേ, വെള്ളം ഉള്ള കിണറുകൾക്ക് ചുറ്റും പോലീസ് കാവൽ.അങ്ങിനെ ഇ തിവണ്ടി പുലർച്ചെ നാലു മണിക്ക് ലാത്തൂരിൽ എത്തിയപ്പോൾ സ്റ്റേഷനിൽ നിറയെ ജനക്കുട്ടം , അവർ ലോകോ പൈലറ്റ്നെ എടുത്തു പൊക്കി മാലയിട്ടു ഒരു യുദ്ധം ജയിച്ചു വന്ന പടയാളിയെ പോലെ സ്വികരിച്ചത്രേ.ജിവിതത്തിൽ ഒരുക്കലും നിനച്ചിരിക്കാത്ത ആ ജലയാത്ര ഓർത്തു അയാൾ കരയുകയായിരുന്നു.പ്രകൃതി ചുഷണം അതിന്റെ പാരമ്യത്തിൽ എത്തിയപ്പോൾ എല്ലായിടവും ചുട്ടു പോള്ളാൻ തുടങ്ങി ഇപ്പോൾ
ഒരിറ്റു ജലം പോലും ഇല്ല കുടിക്കാൻ എന്ന സ്ഥിതിയും സംജാതമായിരിക്കുന്നു.വ്യാവസായിക വളർച്ചയും കെട്ടിട നിർമ്മാണവും മാത്രമാണ് വികസനം എന്ന് വിശ്വസിക്കുന്ന ഒരു ജനതയും ഭരണ കുടവും ഉള്ളപ്പോൾ പ്രതിക്ഷക്ക് വകയില്ല.ഇന്ന് ഭൌമ ദിനമാണ്, ഇന്ന് മാത്രമല്ല എന്നും ഓർത്താൽ നമുക്കിവിടെ മരിക്കുന്നത് വരെ ജീവിക്കാനുള്ള വിഭവങ്ങൾ ഇവിടെ ഉണ്ടാകും, ഇല്ലെങ്കിൽ അതെ ഭുമിയിൽ മനുഷ്യൻ കുട്ടമായി മണ്ണടിയും

No comments:

Post a Comment